പെട്രോള്‍ വില വര്‍ദ്ധന: 21ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമരം.

പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ 21ന് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് സമരം നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി തീരുമാനിച്ചു . സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു.ആംബുലന്‍സുകളെ ഒഴിവാക്കും.

ഓണ്‍ലൈനായി യോഗം ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.എളമരം കരീം (സി.ഐ.ടി.യു),കെ.പി.രാജേന്ദ്രന്‍ (എ.ഐ.ടി.യു.സി), മനയത്ത് ചന്ദ്രന്‍ (എച്ച്‌.എം.എസ്),അഡ്വ. എ.റഹ്മത്തുള്ള (എസ്.ടി.യു),കെ.രത്നകുമാര്‍ (യു.ടി.യു.സി) ,സോണിയ ജോര്‍ജ്ജ് (സേവ), വി.കെ.സദാനന്ദന്‍ (എ.ഐ.യു.ടി.യു.സി), അഡ്വ.ടി.ബി.മിനി (ടി.യു.സി.സി), കളത്തില്‍ വിജയന്‍ (ടി.യു.സി.ഐ),കവടിയാര്‍ ധര്‍മ്മന്‍ (കെ.ടി.യു.സി),വി.വി.രാജേന്ദ്രന്‍ (എ.ഐ.സി.ടി.യു),വി.സുരേന്ദ്രന്‍ പിള്ള (ജെ.എല്‍.യു), കെ ചന്ദ്രശേഖരന്‍ (ഐ.എന്‍.എല്‍.സി),മനോജ് പെരുമ്ബള്ളി (ജെ.ടി.യു), റോയി ഉമ്മന്‍ (കെ.ടി.യു.സി (ജോസഫ്) എന്നിവര്‍ പങ്കെടുത്തു.