പൗരത്വ നിയമത്തിനെതിരെയുള്ള മുസ്ലിം ലീഗിന്റെ ശക്തമായ പോരാട്ടം തുടരും; പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: പിൻവാതിലിലൂടെ പൗരത്വം നടപ്പിലാക്കാൻ ശ്രമിച്ച കേന്ദ്ര സർക്കാരിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി രണ്ട് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. പുതിയ വിജ്ഞാപനത്തിന് പൗരത്വ നിയമവുമായി ബന്ധമില്ലെന്നും അതിനാൽ മുസ്ലിം ലീഗിന്റെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ ഇന്നലെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ബഹു. സുപ്രീം കോടതി മുസ്ലിം ലീഗിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെയുള്ള മുസ്ലിം ലീഗിന്റെ ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട് വസതിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചു.