Main Banner

തിരൂരിൽ കുറുക്കോളി മൊയ്തീൻ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.

തിരുർ : തിരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ ൻ്റെ തെരഞ്ഞെടുപ്പ് കൺവൻ വൻവിജയമാക്കാൻ തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തിരൂർ കോൺഗ്രസ് ഭവനിൽ നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ എ പത്മകുമാർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, അബ്ദുള്ളക്കുട്ടി അമ്മേങ്ങര,
ടി.കുഞ്ഞമുട്ടി, നൗഷാദ് പരന്നേക്കാട്, ജാസി പാറയിൽ, ഇസ്മായിൽ വെട്ടം,നിസാർ അഹമ്മദ്, അഡ്വ.സബീന, വിജയൻ ചെമ്പഞ്ചേരി, എ.ദേവദാസ് ബാ ബു, സർഫുദീൻ കണ്ടാത്തിയിൽ, അഷറഫ് ആളത്തിൽ എന്നിവർ സംബന്ധിച്ചു.

1 st paragraph