Fincat

തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

കൊങ്ങപ്പള്ളി ഹംസയുടെ വീട്ടിലെ ആട്ടിൻകൂട് തകർത്ത നായക്കൾ മൂന്ന് അടുകളെ കൊന്നു.

മലപ്പുറം: വളർത്ത് മൃഗങ്ങൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രണം. കോട്ടക്കൽ നഗരസഭയിലെ കുറ്റിപ്പുറം ഫാറൂഖ് നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആടുകളെ കൂട് തകർത്ത് കൊന്നത്. രാത്രി രണ്ടിന് ശേഷമാണ് സംഭവം. കൊങ്ങപ്പള്ളി ഹംസയുടെ ആട്ടിൻകൂട് തകർത്ത നായക്കൾ മൂന്ന് അടുകളെ കൊന്നു.

1 st paragraph

മറ്റൊന്നിനെ കടിച്ച് പരുക്കേൽപ്പിച്ചു. പരിസരത്തെ വീടുകളിലെ വളർത്ത് മുഗങ്ങൾക്കെതിരെയും ആക്രമം നടന്നതായി പറയുന്നു. കൂട്ടമായി എത്തുന്ന നായക്കളാണ് ആക്രമം നടത്തുന്നത്. വളർത്ത് മൃഗങ്ങളെ അക്രമിക്കുന്നത് പ്രദേശത്ത് ഭീതി വിതക്കുന്നുണ്ട്.