വയോധികയെ വീട്ടിനുള്ളില്‍ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം:വീട്ടിനുള്ളില്‍ വയോധികയെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയാണ് വീടിനുള്ളിൽ രക്തം വാര്‍ന്ന് മരിച്ച നിലയിൽ കണ്ടത്.

വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് അയൽക്കാർ എത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.വാതിലുകൾ തുറന്ന നിലയിലായിരുന്നു.പൊലീസ് അന്വേഷണം തുടങ്ങി