പാന്‍ കാര്‍ഡ് ആധാറുമായി ജൂണ്‍ 30നകം ബന്ധിപ്പിക്കണം; ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് എങ്ങനെ?

 ഇന്റര്‍നെറ്റ് ബ്രൗസറില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റായ http://www.incometaxindiaefiling.gov.in തുറക്കുക.

 

  •  വെബ്സൈറ്റിലെ ഹോം പേജില്‍ Quick Links എന്ന സെക്ഷനിലുള്ള ‘Link Aadhaar’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 

  •  ‘Link Aadhaar’ എന്ന ഓപ്ഷനില്‍ ‘Know About your Aadhaar PAN linking Status’ ക്ലിക്ക് ചെയ്യുക.

 

  • തുടര്‍ന്ന് വരുന്ന പുതിയ വിന്റോയില്‍ പറയുന്ന സ്ഥലങ്ങളില്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കുക.

 

  • വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം ‘View Link Aadhaar Status’ എന്നത് ക്ലിക്ക് ചെയ്യുക.

 

നിങ്ങളുടെ ആധാര്‍ – പാന്‍ സ്റ്റാറ്റസിന്റെ വിവരങ്ങള്‍ ഇതില്‍ ലഭിക്കും.

 

 

എസ്‌എംഎസ് വഴിയും പാന്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:

 

പാനുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നും 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

 

  • ഈ മെസ്സേജ് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയക്കുക.

 

  •  ഉടന്‍ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.