Main Banner

ഫിംസ് രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ വിവരങ്ങള്‍ ഫിംസ് (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) ല്‍ ഉള്‍പ്പെടുത്തുന്നതിനുളള അവസരം ജൂലൈ 15 വരെ നീട്ടിയതായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നത് സമയബന്ധിതവും സുതാര്യവുമായി ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിന് സഹായകരമാകും.

 

1 st paragraph

എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെന്‍ഷന്‍കാരും വിവരങ്ങള്‍ ഫിംസില്‍ ഉള്‍പ്പെടുത്തുന്നതിനായി അവരവര്‍ താമസിക്കുന്ന മത്സ്യഗ്രാമത്തിലെ മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം.