പാണ്ടിമുറ്റത്ത് യുവാക്കൾ തമ്മിൽ തർക്കം, ഒരാൾക്ക് പൊള്ളലേറ്റു

ഒഴൂർ: പാണ്ടിമുറ്റം വാടക ക്വാർടേഴ്‌സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. വെള്ളിയാമ്പുറം സ്വദേശി കെ കെ പ്രമോദിനാണ് (41) പൊള്ളലേറ്റത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. ഇന്നലെ രാത്രിയിലാണ് സംഭവം. ഇദ്ദേഹവും പ്രദേശത്തെ മറ്റൊരാളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പറയുന്നു.

രാത്രിയിൽ സമീപത്ത് താമസിക്കുന്നവരാണ് പൊള്ളലേറ്റ നിലയിൽ കിടക്കുന്ന പ്രമോദിനെ കണ്ടത്. റൂമിനുള്ളിൽ തീ പിടിച്ച നിലയിലാണ്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചു.
പ്രമോദിനെ മർദ്ദിച്ചതായും തീ കൊളുത്താൻ ശ്രമിച്ചതയുമാണ് ബന്ധുക്കൾ പറയുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചു.