മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ എത്തിയ നാല് യാത്രക്കാരിൽ നിന്ന് ഡി ആർ ഐ ഉദ്യോഗസ്ഥർ എയർ ഇൻറലിജൻസ് യൂണിറ്റ് കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് കരിപ്പൂർ ഇവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.8 കിലോഗ്രാം സ്വർണവും 2.95 കിലോ സ്വർണ സംയുക്തവും പിടികൂടിയത്. 2.95 കോടി രൂപ ഏകദേശം വില വരും.
കണ്ണൂർ മാവിലായി സ്വദേശി വിസി അഫ്താബ് (38) റീചാർജ് ചെയ്യാവുന്ന ടേബിൾ ഫാൻ നിന്റെ ബാറ്ററിയിൽ ചതുരാകൃതിയിലുള്ള 18 കഷണങ്ങൾ വെള്ളി വർണ്ണ വസ്തുക്കളിൽ പൊതിഞ്ഞ് 2099 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കോഴിക്കോട് പരക്കടവ് സ്വദേശി അജ്മൽ കെ (25) എമർജൻസി ലൈറ്റ് ബാറ്ററിയിൽ ഒളിപ്പിച്ച് 1983 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചു പിടികൂടിയത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നിസാമുദ്ദീൻ പി (30) മലാശയത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1983 ഗ്രാം സ്വർണം പിടികൂടി.
കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്മാൻ പി (25) മലാശയ ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1071 ഗ്രാം തൂക്കം വരുന്ന 5 ഗുളികകളുടെ ആകൃതിയിൽ സ്വർണ്ണ സംയുക്ത രൂപത്തിൽ കടത്താൻ ശ്രമിച്ചത്
മറ്റു കേസുകളിലെ യാത്രക്കാരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഓഫീസർമാരായ കിരൺ ടി.എ, ഡെപ്യൂട്ടി കമ്മീഷണർ,സൂപ്രണ്ട്മാർ സുധീർ കെ, ഐസക് വർഗ്ഗീസ് പ്രേം പ്രകാശ് മീന ഇൻസ്പെക്ടർമാർ രാജീവ് കെ മിനിമോൾ ടി ഹെഡ് ഹവാൽദാർ എം എൽ രവീന്ദ്രൻ തുടങ്ങിയവർ പരിശോദനയ്ക്ക് നേതൃത്വം നൽകി.