നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് കോട്ടക്കൽ സ്വദേശി മരണപ്പെട്ടു.

ചാവക്കാട്: കോട്ടക്കൽ ഇന്ത്യന്നൂർ, കോട്ടൂർ സ്വദേശി തെക്കിനേടത്ത് സുബ്രമഹ്ണ്യൻ എന്നവരുടെ മകൻ സുജിത്(27) എന്നവരാണ് അകലാട് മുഹിയുദ്ദീൻ പള്ളി പരിസരത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

സുജിത് സഞ്ചരിച്ച ബൈക്ക് ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മുഹിയിദ്ധീൻ പള്ളിക്കു സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടം നടന്നയുടനെ സ്ഥലത്തെത്തിയ അകലാട് വി-കെയർ ആംബുലൻസ് പ്രവർത്തകർ സുജിതിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു..

ദേശീയപാതയിൽ യാതൊരു സിഗ്നലുകളുമില്ലാതെ ലോറികൾ നിർത്തിയിടുന്നതും, അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.