Fincat

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ശൂരനാട്ടിൽ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

 

1 st paragraph

അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ പരാതി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

2nd paragraph