ഇന്ന് കടയും ബാങ്കും തുറക്കും, പുതിയ ഇളവ് നാളെ അറിയാം

ഡി.വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും.

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ പ്രകാരം പ്രതിദിന രോഗവ്യാപന നിരക്ക് 20 ശതമാനത്തിൽ താഴെയുളള തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും. സർക്കാർ ഒാഫീസുകൾ നിയന്ത്രിതമായ ജീവനക്കാരുമായി പ്രവർത്തിക്കും.

ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ,സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കൊവിഡ് സംസ്ഥാന തല അവലോകന സമിതി യോഗം തീരുമാനിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ

 

അനുവദിക്കുന്നതും പരിഗണിക്കും.

 

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഒരാഴ്ചത്തെ പ്രതിദിന രോഗവ്യാപനം വിലയിരുത്തുന്നതും ബുധനാഴ്ചയാണ്. അടുത്ത ഒരാഴ്ചത്തേയ്ക്ക് ഓരോന്നും ഏതു നിയന്ത്രണ വിഭാഗത്തിൽ വരുമെന്നും നിശ്ചയിക്കും

രോഗവ്യാപനം 8 ശതമാനത്തിൽ കുറഞ്ഞത് എ വിഭാഗത്തിലും, 8 മുതൽ 20 വരെയുള്ളവ ബി.വിഭാഗത്തിലും 20 മുതൽ 30 വരെയുള്ളവ സി.വിഭാഗത്തിലും 30ന് മുകളിലുള്ളവ ഡി.വിഭാഗത്തിലുമാണ്. ഡി.വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും.