Fincat

19 വയസുകാരി ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്പ്

ആലപ്പുഴ: ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയിൽ. വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. സുചിത്രയുടെ ഭർത്താവ് വിഷ്‌ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.

രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയതെന്നാണ് ഭർതൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2nd paragraph

സുചിത്രയുടെ മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്തിടെയാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്‌ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.