ചാവക്കാട്- പൊന്നാനി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍
ചാവക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചാവക്കാട്-പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.സേതുമാധവന്‍, ചാവക്കാട് യൂണിറ്റ് ഭാരവാഹികളായ കെ.സലീല്‍ കുമാര്‍, മുഹമ്മദ് യൂസഫ്, കെ.വി.മുനീര്‍, ഷഹീബ്, മുസ്തഫ എന്നിവര്‍ പറഞ്ഞു.
ഏപ്രില്‍ 28-ന് ചാവക്കാട് നഗരസഭ അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതോടെയാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഒന്നാം കോവിഡ് തരംഗത്തെ തുടര്‍ന്ന് 16 മാസം ഈ റൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. പൊതുഗതാഗതം അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെയുണ്ടായിരുന്നതുപോലെ സഹകരണ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.