ലബോറട്ടറി ഉടമകള്‍ അവകാശ സംരക്ഷണ ദിനം ആചരിച്ചു

മലപ്പുറം : കേരളത്തിലെ ലബോറട്ടറി ഉടമസ്ഥര്‍ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അവകാശ സംരക്ഷണദിനമായി ആചരിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം നടത്തുകയും ലബോറട്ടറികള്‍ക്ക് മുമ്പില്‍ ലബോറട്ടറി ഉടമകളും ടെക്‌നീഷ്യന്‍മാരും ഐക്യദാര്‍ഢ്യ സമരം നടത്തി.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ യോഗം വിളിക്കുക.ലബോറട്ടറികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ക്വോളിറ്റി കണ്‍ട്രോണ്‍ നടപ്പിലാക്കുക.ബയോ മെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജ്ജനം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുക.സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളെയും മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെയും ജോലി സുരക്ഷ ഉറപ്പുവരുത്തുക. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകള്‍ പരിഹരിക്കുക ലബോറട്ടറി മേഖലയില്‍ ഉള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക.ലബോറട്ടറി മേഖലയില്‍ ഉള്ളവര്‍ക്ക് സാമ്പത്തിക പേക്കേജ് അനുവദിക്കുക. പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനം ആചരിക്കുന്നത് മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് ജില്ലാതല ഉദ്ഘാടനം കെ.പി.എല്‍.ഒ.എഫ് സംസ്ഥാന സെക്രട്ടറി.കെ.എന്‍ ഗിരിഷ്

കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ നടന്ന സമരം

വളാഞ്ചേരിയില്‍ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ ,പെരിന്തല്‍മണ്ണയില്‍ വ്യാപാര സമിതി ജില്ലാ പ്രസിഡന്റ് കെ.സുബ്രമണ്യന്‍ തിരൂര്‍ ..കെ.പി.എല്‍.ഒ എഫ് സംസ്ഥാന ട്രഷറര്‍ സലിം മുക്കാട്ടില്‍ , തിരൂരങ്ങാടിയില്‍ ജില്ലാ സെക്രട്ടറി ഫൈസല്‍ നന്നാട്ട് കൊണ്ടോട്ടിയില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷാജി പി.എസ്. വണ്ടൂരില്‍ വ്യാപാരി സമിതി ജില്ലാ ജോ. സെക്രട്ടറി അശോകന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും ലബോറട്ടറികള്‍ക്ക് മുന്‍പിലെ ഐക്യദാര്‍ഢ്യ സമരത്തില്‍ ജില്ലയിലെ ഭൂരിപക്ഷം ലാബോറട്ടറി ഉടമകളും ടെക്‌നീഷ്യന്‍മാരും ഭാഗമായ തായിജില്ലാ പ്രസിഡന്റ് നവാസ് ടി എസ്.എല്‍.സെക്രട്ടറി നവാസ് ടി എസ് എല്‍എന്നിവര്‍ അറിയിച്ചു