ഇന്നും നാളെയും പൂർണ നിയന്ത്രണം

കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.

തിരുവനന്തപുരം: അഞ്ചു നാളത്തെ ഇളവിന് ശേഷം ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌‌ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.

 

 

അനുമതി

  • അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ,പത്രവിതരണം,ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ
  • ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. ഹോം ഡെലിവറി മാത്രം. ബേക്കറിയും രാത്രി ഏഴുവരെ
  • പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പും(പാഴ്സൽ മാത്രം) രാത്രി ഏഴുവരെ
  • വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം
  • രോഗികളുടെ കൂട്ടിരുപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം

 

പ്രവർത്തിക്കില്ല

 

  • കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ, ടാക്സി, ഓട്ടോ

 

  • ബാങ്കുകൾ, സർക്കാർ ഓഫീസുകൾ.