വിവാഹ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം; കെ കെ ശൈലജ

തിരുവനന്തപുരം: വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരത്ത് സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. പെണ്‍കുട്ടിക്ക് വിവാഹ സമ്മാനമായി നല്‍കുന്നത് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു.

സമൂഹത്തിനകത്ത് സമ്പത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആര്‍ത്തി വര്‍ധിച്ചുവരികയാണെന്ന് ശൈലജ പറഞ്ഞു. കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സംവിധാനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് ശൈജല വ്യക്തമാക്കി.