പാണ്ടിമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഒഴൂർ: പാണ്ടിമുറ്റത്ത് വാടക ക്വാർടേഴ്‌സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. വെള്ളിയാമ്പുറം കെ കെ പ്രമോദാണ് (41) മരിച്ചത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. ഇദ്ദേഹവും പ്രദേശത്തെ മറ്റൊരാളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പറയുന്നു.

രാത്രിയിൽ സമീപത്ത് താമസിക്കുന്നവരാണ് പൊള്ളലേറ്റ നിലയിൽ കിടക്കുന്ന പ്രമോദിനെ കണ്ടത്. റൂമിനുള്ളിൽ തീ പിടിച്ച നിലയിലാണ്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചു. ഇന്നലെ രാത്രിയോടെ മരിച്ചു.