പള്ളി അണുവിമുക്തമാക്കി ടീം വെൽഫെയർ

കല്പകഞ്ചേരി: ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പള്ളികളിൽ 15 പേർക്ക് പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്നാണ് പള്ളി അണുവിമുക്തമാക്കിയത്.

ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് ടീം വെൽഫെയർ അംഗങ്ങൾ അണുവിമുക്തമാക്കുന്നു

വെൽഫെയർ പാർട്ടി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കോവിഡ് റിലീഫ് ഹെല്പ് ഡെസ്കുമായി പള്ളി അധികൃതർ ബന്ധപ്പെടുകയായിരുന്നു.

 ടീം വെൽഫെയർ വളവന്നൂർ പഞ്ചായത്ത് ക്യാപ്റ്റൻ പി. ടി മുബഷിർ അലി, സുഹൈൽ ആലിഞ്ചുവട്, ടി. പി മുർഷിദ്, എം.സി ഫസലുറഹ്മാൻ, ടി. പി ജുനൈദ് എന്നിവർ നേതൃത്വം നൽകി.