ഭര്‍ത്താവിന്റെ ക്രൂരത; ഭാര്യയേയും 21 ദിവസം പ്രായമുളള കുഞ്ഞിനേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.

ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു

മലപ്പുറം: വണ്ടൂരില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത്. ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പാണ് സംഭവം. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തുന്നത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് യുവതിയേയും മക്കളേയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു. പരാതിയില്‍ ഇന്നലെയാണ് വണ്ടൂര്‍ പോലീസ് കേസെടുത്തത്.