പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു

മന്ത്രി നേരിട്ടെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

മഞ്ചേരി: പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അവരുടെ ദു;ഖത്തില്‍ പങ്കുചേര്‍ന്നു.

പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച്ചയാണ് മില്ലുംപടി കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്.

പന്തല്ലൂര്‍ സ്വദേശികളും സഹോദരിമാരുമായ കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഹിസ്‌റത്ത്, ഫാത്തിമ ഫിദ, വള്ളുവങ്ങാട് സ്വദേശി ഫസ്മിയ ഷെറിന്‍ എന്നിവരാണ് മരിച്ചത്.