വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.

തിരൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.

കോവിഡ് ലോക് ഡൗണിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രയാസങ്ങൾ ദുരികരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോളേജ് ഭരണ സമിതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരാമായ തീരുമാനമെടുത്തത്. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയും നടത്തിയിരുന്നു. കോളേജ് പ്രസിഡന്റ്‌ അഡ്വ പി ഹംസക്കുട്ടി, വൈസ് പ്രസിഡന്റ്‌ കെ വി പ്രസാദ്, സെക്രട്ടറി കെ പി ഷാജിത്, ഭരണ സമിതി അംഗങ്ങളായ മജീദ് ഇല്ലിക്കൽ, സി യോഗേഷ് എന്നിവർ സംസാരിച്ചു.