ദീര്‍ഘദൂര വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം നല്‍കി

മലപ്പുറം :   ഡ്രൈവേഴ്‌സിന്റെയും വാഹനപ്രേമികളുടെയും ഫേസ് ബുക്ക് കൂട്ടായ്മയായ ആള്‍ കേരള ഡ്രൈവർ ഫ്രീക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കുള്ള ഭക്ഷണ വിതരണം, മലപ്പുറം ജില്ലയിലെ മലപ്പുറം മച്ചിങ്ങള്‍ ജംഗ്ഷനില്‍ വച്ച് നടത്തി.

ആള്‍ കേരള ഡ്രൈവർ ഫ്രീക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നു

അഡ്മിന്മാരായ അനീസ് മഞ്ചേരി, ഹാരിസ് കൂട്ടിലങ്ങാടി, എക്‌സിക്യൂട്ടീവ് അംഗം ജയേഷ് ഇരുമ്പുഴി,മെമ്പര്‍മാരായ സിദ്ധിക്ക്, റഹീം, ശിഹാബ്, ആബിദ് എന്നിവര്‍ പങ്കെടുത്തു.