മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. കുട്ടിക്കൽ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. പന്ത്രണ്ടുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

കഴുത്തിൽ ഷാൾ മുറുക്കിയാണ് ലൈജീന മകളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കിണറ്റിൽ ചാടിയ ലൈജീനയെ രക്ഷിച്ചു.ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാ‌ർ പറഞ്ഞു. ഷെമീർ വിദേശത്താണ്.