മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ 11 ലക്ഷം പിന്നിട്ടു
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 11,01,416 പേരാണ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്. ഇതില്‍ 8,82,496 പേര്‍ക്ക് ഒന്നാം ഡോസും 2,18,920 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,51,500 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 5,195 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,33,135 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,53,100 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരില്‍ 42,987 പേര്‍ക്ക് ഒന്നാം ഡോസും 29,403 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 21,327 പേര്‍ക്ക് ഒന്നാം ഡോസും 1,82,322 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.