മുൻഗണനാ നിബന്ധന ഇല്ല; 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വാക്സിൻ നൽകുന്നതിന് മുൻഗണനാ നിബന്ധനയില്ല. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമായി. ഇനി വാക്സിൻ നൽകുന്നതിന് മുൻഗണനാനിബന്ധനയില്ല. വാക്സിൻ കുത്തിവെപ്പ് മുൻഗണനാ നിബന്ധനയില്ലാതെ നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം, വാക്സിൻ നൽകുന്നതിന് മുൻഗണനാനിബന്ധന ഇല്ലെങ്കിലും രോഗബാധിതർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരുമെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്ത് എല്ലാവർക്കും നിലവിൽ സൗജന്യ വാക്സിൻ നൽകി വരികയാണ്. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഡിസംബർ മാസത്തോടെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.