രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപ്പാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവർ.

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.