നിരവധി കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ രണ്ട് പേര്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

പെരുമ്പടപ്പ്: പ്രായപൂർത്തി ആകാത്ത കാലത്ത് തന്നെ കൊലപാതകശ്രമംബൈക്ക് നശിപ്പിൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ട് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

പാലപ്പെട്ടി സ്വദേശികളായ കാക്ക തറയിൽ അജ്മൽ (18) കള്ളിവളപ്പിൽ സിയാദ് (19) എന്നിവരാണ് പിടിയിലായത്.പെരുമ്പടപ്പ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ട സംഘം 2020 ഡിസംബറില്‍ വീട്ടിൽ അതിക്രമിച്ച് കയറി ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തിരുന്നു.അമ്പലപ്പുഴയിൽ ഒളിവിലായിരുന്ന പ്രതികൾ പാലപ്പെട്ടിയിൽ എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് സിഐ കെഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനൂപ്, സുരേഷ് സിപിഒ മാരായ അനിൽ , രഞ്ജിത്ത് വിഷ്ണു , സുനിൽ , വിനീത്,റിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.