Bridal

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍ അതിനോട് പ്രതികരിച്ചത് സമൂഹ മാധ്യമങ്ങള്‍ അടക്കി വാഴുകയാണ്. സംശയിക്കേണ്ട… പൂക്കി സിഎം എന്ന പേര് ന്യൂജെന്‍ പിള്ളേര്‍ വിഡി സതീശന് നല്‍കിയ ആ ക്യൂട്ട് എക്സ്പ്രഷന്റെ കാര്യം തന്നെയാണ് പറയുന്നത്.

1 st paragraph

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് മുഖ്യമന്ത്രി വിഡി സതീശനും അദ്ദേഹത്തിന്റെ പൂക്കി ലൂക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് വിഡി സതീശന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം തിരികെ നല്‍കിയ മറുപടിയും എക്സ്പ്രഷനുമാണ് ഈ വീഡിയോ ഇത്രയധികം വൈറലാവാന്‍ കാരണം.

മലപ്പുറം സ്വദേശിയായ ഫിജിന്‍ എന്ന യൂട്യൂബറുടെ ചോദ്യമാണ് സതീശനെ വേറേ ലെവലിലേക്ക് എത്തിച്ചത്. വണ്ടി പ്രേമികളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായ വാഹന മോഡിഫിക്കേഷന്‍ സാധ്യമാവുമോ എന്നായിരുന്നു ഫിജിന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. ഈ ചോദ്യത്തിന്റെ മറുപടി പറയും മുന്‍പ് മുഖ്യമന്ത്രി മുഖം ‘മോഡിഫൈ’ ചെയ്തു വരുത്തിയ ‘ഭാവം സമൂഹ മാധ്യമങ്ങളെ അക്ഷരാര്‍ഥത്തില്‍ തീ പിടിപ്പിക്കുകയായിരുന്നു. ചൂണ്ടുകടിച്ച് കണ്ണുകള്‍ പാതിയടച്ച് മറുപടിയായി നല്‍കിയ ചിരി മാതിയായിരുന്നു ന്യൂജെന്‍ പിള്ളേരുടെ മനസ്സ് കീഴടക്കാന്‍.

2nd paragraph

‘സാര്‍ വാഹന മോഡിഫിക്കേഷനെ കുറിച്ച് എന്താണ് പറയാനുള്ളത്’ എന്നാണ് ഞാന്‍ ചോദിച്ചത്. സാര്‍ ഉടനെ ഒരു എക്സ്പ്രഷന്‍ ഇട്ടു. വളരെ സന്തോഷം തോന്നി അത് കണ്ടപ്പോള്‍. പിന്നീട് ആ വീഡിയോ മില്യണ്‍ കണക്കിന് വ്യൂസ് നേടിയതും ഷെയര്‍ പോയതുമൊക്കെ കണ്ടപ്പോളാണ് വൈറലായ വിവരം അറിഞ്ഞത്. ഇപ്പോള്‍ ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്. ഒത്തിരി സന്തോഷം.’- നിലമ്പൂര്‍ സ്വദേശിയായ ഫിജിന്‍ ആ മാജിക മൊമന്റിനെക്കുറിച്ച പറയുന്നത്. ഇങ്ങനെ. എന്തായാലും വിഡിയോ ഫിജിനെയും താരമാക്കി. 139 ലക്ഷം കാഴചക്കാര്‍. അതായത് 1.3 മില്യണ്‍ വ്യൂസ്. ഒപ്പം 1.5 മില്യണ്‍ ലൈക്സും… സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ സംഗീതത്തിന്റെ അകമ്പടിയായോടെയായിരുന്നു ഫിജിന്റെ വൈറല്‍ റീല്‍.

ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ടെങ്കിലും ചെറുപ്പക്കാരുടെ ഐക്കണ്‍ എന്ന് പറയാവുന്നത് സതീശേട്ടനെ ആണ്. അതിനു ശേഷം അദ്ദേഹത്തെ കാണാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ആളുകള്‍ വിളിച്ചിരുന്നു, അദ്ദേഹത്തിന് എന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറം ഒരുപാട് വണ്ടിപ്രാന്തന്മാരുടെ നാടാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ഞാനും. അതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്’ – ഫിജിന്‍ നയം വ്യക്തമാക്കുന്നു.

ഫിജിന്റെ ചോദ്യത്തെ കുറിച്ചും വീഡിയോ വൈറല്‍ ആയതിനെ കുറിച്ചും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ‘ഞാന്‍ അറിഞ്ഞു പൂക്കി മുഖ്യമന്ത്രി ആയത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. അവനെ കണ്ടപ്പോള്‍ എനിക്കൊരു വാത്സല്യം തോന്നി ഞാന്‍ കാണിച്ചതാണ് ആ എക്സ്പ്രഷന്‍. അവന്റെ മുഖവും അപ്പിയറന്‍സും കണ്ടപ്പോള്‍ എനിക്കൊരു വാത്സല്യം തോന്നി. ഞാന്‍ അതുകൊണ്ട് പേടിക്കണ്ടടാ എല്ലാം ശരിയാക്കാം എന്ന മട്ടില്‍ കാണിച്ചതാണ്. നീ ധൈര്യമായിരിക്ക് എന്ന് പറയുംപോലെ കാണിച്ചതാണ് ആ എക്സ്പ്രഷന്‍. ചെറുപ്പക്കാരുടെ ഓരോ ആഗ്രഹം അല്ലേ. പിന്നെ ഞാന്‍ പറഞ്ഞു വാക്കല്ലേ പറഞ്ഞേക്കുന്നത് നമുക്ക് ശരിയാക്കി എടുക്കാം എന്ന്. അവന്റെ മുഖം കണ്ടപ്പോള്‍ നമ്മള്‍ പിള്ളേരോടൊക്കെ കാണിക്കില്ലേ, മോളോട് കാണിക്കുന്ന പോലെ ഞാന്‍ കാണിച്ചതാണ്. ഇത്രയും വൈറലാവും എന്ന് കരുതിയില്ല. ഇന്നലെ രാത്രി മോളാണ് എന്നെ കൊണ്ടുവന്ന് കാണിച്ചുതന്നത്, ഞാന്‍ പൂക്കി സിഎം ആയെന്ന്’ – മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

‘പറഞ്ഞിട്ടുണ്ടല്ലോ, പറഞ്ഞിട്ടുള്ളതൊക്കെ നടക്കുമല്ലോ, പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ എല്ലാവരും വന്നിരിക്കുന്നത് ജനാഭിലാഷങ്ങളെ യാഥാര്‍ഥ്യമാക്കാനാണ്. ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ ആണ് നടപ്പിലാക്കുന്നത്. അല്ലാതെ വെറുതെ വോട്ട് കിട്ടാന്‍ വേണ്ടി പറഞ്ഞതല്ല. പറഞ്ഞ വാക്കിന് വ്യവസ്ഥ ഇല്ലെങ്കില്‍ പിന്നെ എന്താണ് കാര്യം?’ – എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഫിജിന്‍ ചോദിച്ച ചോദ്യത്തിന് ചിരിച്ചുകൊണ്ട് സിഎം മറുപടി പറഞ്ഞത്. എന്തായാലും ന്യൂജെന്‍ പിള്ളേരുടെ മനസിലേക്ക് മോഡിഫൈ ചെയ്തു കയറാന്‍ സഹായിച്ച ഫിജിനെ നേരിട്ടു കാണാനുള്ള ഒരുക്കത്തിലാണ് ‘പൂക്കി സിഎം.’ അടുത്ത തിങ്കളാഴ്ച ഫിജിനോട് നേരിട്ട് തിരുവനന്തപുരത്ത് എത്താന്‍ അദ്ദേഹത്തിന്റെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.