റേഷൻകാർഡ് തരംതിരിവ്: സർക്കാർ പുനപരിശോധിക്കണം: പ്രവാസി കോൺഗ്രസ്

 പെരുവള്ളുർ : കാർഡ് തരം തിരിവുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ പുനപരിശോധിക്കണമെന്നും ആയിരം ചതുരശ്രഅടി വീടിൻ്റെ അളവ് നിർണയിച്ച് കാർഡ്ഉടമകളെ തരംതിരിക്കുന്ന നടപടി സിവിൽസപ്ലെെസ് വകുപ്പ് അടിയന്തിരമായി നിർത്തിവെച്ച് വെക്തികളുടെ ഇന്നത്തെ സാമ്പത്തികവും സാമൂഹികവും കുംടുബജീവിത ചുറ്റുപാടുകൾക്കും അനുസൃതമായി പുതിയ സർവ്വേ നടത്തി അർഹരെയും അനർഹരെയും കണ്ടത്തണം , അതിനായി സർക്കാർ തുടർ നടപടികൾകെെകൊള്ളണമെന്നും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി എക്സികൂട്ടീവ് യോഗംസർക്കാറിനോട് ആവശ്യപെട്ടു.കുടുംബത്തിൻ്റെപട്ടിണിമാറ്റാൻ ജോലിതേടി വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവന്ന പ്രവാസി മാറിമാറിവരുന്നകാലാവസ്ഥയിൽ മണലാരുണ്യത്തിൽ ചുട്ടുപൊള്ളുന്നവെയിലും അതിശെെത്ത്യവും അതിജീവിച്ച് നീണ്ടപ്രവാസജീവിതത്തിനുശേഷം മടങ്ങിയെത്തുംബോൾ പലരുംനിത്യരോഗികളായി മാറി എന്നുള്ളതാണ് സത്യം. ഏതൊരു പ്രവാസിയുടെയും ഒരു സ്വപ്നമാണ് തൻ്റെകുടുംബത്തോടൊപ്പം കഴിയാൻ ഒരുനല്ലവീട് എന്നുള്ളത് പ്രവാസലോകത്ത് തൻ്റെ ചോരനീരാക്കി കുടുംബത്തെപിരിഞ്ഞ് വർഷങ്ങളോളം കിനാവും കണ്ണീരുമായി കഴിഞ്ഞ് നേടിയ ഏകസമ്പാദ്യം മാണ് ആ വീട്..ഇന്നത്തെ ചുറ്റുവാടിൽ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും മക്കളെവിദ്യാഭ്യാസത്തിനുംചികിൽസക്കുംവരുന്ന ഭാരിച്ച ചിലവിനുവേണ്ടി നെട്ടോട്ടമോടുന്ന ഈസമൂഹം തൻ്റെ സ്വപ്ന ഭവനം ഇന്ന് ഭാവിയുടെ ചോദ്യചിഹ്നമായി മാറിയിരിക്കു കയാണ്.വീടിൻ്റെഅളവ് മാനദണ്ഡമാകുംബോൾ ഉയർന്ന കാറ്റഗറിയിലുള്ള കാർഡുടമ എന്നനിലയിൽ സർക്കാറിൻ്റെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. അതോടെ അനേകം കുടുംബങ്ങൾ ജീവി ഭാരം മൂലം ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും ആയതിനാൽ ഈ കാര്യത്തിൽ സർക്കാർ അടിയന്തിരഇടപെടലുകൾനടത്തി പുതിയ നിയമം കൊണ്ടുവരണമെന്നും യൊഗം ആവശ്യപ്പെട്ടു. ഓൺലൈൻ മീറ്റിംഗ്

നിയോജക മണ്ഡലം പ്രസിഡന്റ് ചെമ്പൻ മുഹമ്മദ് ഹനീഫ നിയന്ത്രിച്ചു. സക്കീർ അഞ്ചാലൻ പെരുവള്ളൂർ, റഫീഖ് ചേലേമ്പ്ര, മുസ്ഥഫ ദമാം പള്ളിക്കൽ, മൊയ്തീൻ മൂന്നിയൂർ. സി.ടി. രാമചന്ദ്രൻ തേഞ്ഞിപ്പലം : അബ്ദു ചാനേത്ത് എന്നിവർ സംസാരിച്ചു.