മുൻ ഗവ. അഡീഷണൽ പ്ലീഡറും ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്ന അഡ്വ. പിപി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു
താനാളൂർ: തിരൂർ കോടതിയിലെ മുൻ അഡിഷണൽ ഗവണ്മെന്റ് പ്ലീഡറും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്ന അഡ്വ. പി.പി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു. പാണക്കാട്ടെ വസതിയിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി,
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്, മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എംപി അഷറഫ്, ട്രഷറർ നൂഹ് കരിങ്കപ്പാറ, മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ പ്രസിഡന്റ് ടിപിഎം അബ്ദുൽ കരീം, സെക്രട്ടറി അഡ്വ.കെപി സൈതലവി, ട്രഷറർ ഇ പി കുഞ്ഞാവ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് മോര്യ, താനാളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടിപി റസാഖ്, താനൂർ മുനിസിപ്പാലിറ്റി ചെയർമാൻ പിപി ശംസുദ്ധീൻ, കെ സലാം, സി മുഹമ്മദ് അഷറഫ്, എ.പി സൈതലവി,എംകെ അൻവർ സാദത്ത്, യു നാസർ മാസ്റ്റർ, പി.പി ബഷീർ, പി.അബ്ദുൽ കരീം, ടി.കെ.നസീർ, കളത്തിൽ ബഷീർ എന്നിവർ പങ്കെടുത്തു.
റഹൂഫിന്റെ തിരിച്ചു വരവ് ലീഗ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്.താനാളൂർ ഒന്നാം വാർഡിൽ മൂലക്കൽ ദയാ പുരത്ത് താമസക്കാരനായ റഹൂഫ്,തിരൂർ തുഞ്ചൻ കോളേജിൽ യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചു. ഫാറൂഖ് കോളേജിലും, കോഴിക്കോട് ലോ കോളേജിലും പഠിക്കുന്ന വേളകളിൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയിലെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. ദേവധാർ ഹൈസ്കൂൾ യൂണിറ്റ് എം.എസ്.എഫ്. പ്രസിഡന്റ് ആയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. താനൂർ മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ്, സെക്രട്ടറി, സ്റ്റേറ്റ് എം.എസ്.എഫ്. ക്യാമ്പസ് വിംഗ് കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.