നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് – പുതുപ്പറമ്പ് ഗതാഗതം നിരോധിച്ചു

എടരിക്കോട് – പുതുപ്പറമ്പ് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാതയില്‍ ഗതാഗതം നിരോധിച്ചു.

 

ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍ – പറപ്പൂര്‍ – വേങ്ങര റോഡ്, തെക്കേക്കുളമ്പ് പഞ്ചായത്ത് റോഡ്, എടരിക്കോട് – പറപ്പൂര്‍ – വേങ്ങര റോഡ് എന്നിവയിലൂടെ കടന്നു പോകേണ്ടതാണെന്ന് എക്‌സിക്യുട്ടൂവ് എഞ്ചിനീയര്‍ അറിയിച്ചു.