ഡിജിറ്റല്‍ പഠനസൗകര്യ ദൗര്‍ലഭ്യം കുട്ടികളോടുള്ള അനീതി: കെ പി എസ് ടി എ

മലപ്പുറം : സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു നില്‍ക്കുന്നത് കുട്ടികളോടുള്ള അനീതിയാണെന്ന് പി.ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. കെപി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ പ്രഭാഷണം നടത്തിയ സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കെ പി എസ് ടി എ ഉയര്‍ത്തിപ്പിടിക്കുന്ന അവകാശ പോരാട്ടങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു .

കെപി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വലിയാത്ര അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങില്‍ സെക്രട്ടറി ഹാരിസ് ബാബു.കെ സ്വാഗതമാശംസിച്ചു സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ സുരേഷ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ശശിധരന്‍ അരിഞ്ചീരി, പ്രശാന്ത്.കെ പി,ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍ പി,ജില്ലാ ട്രഷറര്‍ കെ വി മനോജ് കുമാര്‍ ,ദേവരാജന്‍ പി, ജോയ് മത്തായി ,സറഫുന്നീസ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു എന്‍ എം സലിം രാജു കെ, മൊയ്തീന്‍കുട്ടി പി റിഹാസ് നടുത്തൊടി ഫിറോസ് എസ് എം,എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സാബിന്‍ സെബാസ്റ്റ്യന്‍ നന്ദി പ്രകടനം നടത്തി.