സൈക്കളുമായി തിരൂർ തുഞ്ചൻപറമ്പിൽ നിന്നും എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഏകയായി

തിരൂർ – തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും ഏകയായി സൈക്കിളിൽ അഖിലേന്ത്യാ പര്യടനത്തിന്ന് ഒരുങ്ങുന്ന (ലക്ഷ്യം എവസ്റ്റ് ബേസ് ക്യാമ്പ്) 27 കാരിയായ മിസ്റ്റ് വിനിത സുനിൽ താനൂരിന്ന് മോണിംസ്റ്റാർ ഇന്റർനാഷണൽ ക്ലബ്ബ് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേടിയത്തിൽ സ്വീകരണം കൊടുത്തു

കബ്ബ് ചെയർമാൻ ഷാഫി ഹാജി കൈനിക്കര യുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരൂർ സർക്കിൾ ജോയിന്റ് ആർ ടി ഒ ശ്രീ അൻവർ മുയ്തീൻ, തിരുരങ്ങാടി സർക്കിൾ ജോയിന്റ് ആർടി ഒ ശ്രീ ശങ്കരൻ പിള്ള , ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി, ക്ലബ്ബ് ട്രൈനിങ്ങ് ഇൻസ്ട്രക്ടർമാരായ ശ്രീ അഷറഫ്, ശ്രീ മുസ്തഫ, ശ്രീ ലത്തീഫ്, ക്ലബ്ബ് ഭാരവാഹികളായ ഫൈസൽ ബാബു, സി സുജേഷ് രാജു , അബ്ദുൽ ഖാദർ കൈനിക്കര , ഫൈസൽ സൈക്കിൾ ലാന്റ്, സുബ്ഹാൻ സക്സസ്, റഷീദ് കോടി, അസ്‌ലം കക്കോടി, ഷൈജു ഫ്ലവർ , സിദ്ധീഖ്, യാസിർ കള്ളിയത്ത്, സി നാസർ ജലീൽ അന്നാര , ലത്തീഫ്, ഇസ്മയിൽ , എം ഷാഫി, ഷമീർ , ഷെബി വൈലത്തൂർ എന്നിവർ പങ്കെടുത്തു