മനുഷ്യാവകാശ ലംഘനത്തിനെതിരെ എ.എച്ച്.എസ്.ടി.എ

ഹയർ സെക്കണ്ടറി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്ത് ജൂനിയർ വിഷയത്തിന് ശാശ്വത പരിഹാര കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

മലപ്പുറം: ജൂനിയർ ഹയർ സെക്കണ്ടറി അധ്യാപകരെ സർവ്വീസനുസരിച്ച് സീനിയറാക്കി മാറ്റാതിരിയ്ക്കുകയും, ജൂനിയർ ഹയർ സെക്കണ്ടറി അധ്യാപക സർവ്വീസ് യാതൊരു പ്രമോഷൻ ആനുകൂല്യങ്ങൾക്കും പരിഗണിക്കാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ അഭിപ്രായപ്പെട്ടു,  

 

ഹയർ സെക്കണ്ടറി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്ത് ജൂനിയർ വിഷയത്തിന് ശാശ്വത പരിഹാര കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

 

കെ.പി.സി.സി അംഗം ശ്രീ പി.ഇഫ്തിഖാറുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു, ജൂലൈ 5 ന് ജില്ലാ ആസ്ഥാനത്ത് ധർണ്ണ നടത്താൻ യോഗം തീരുമാനിച്ചു.ജില്ല പ്രസിഡണ്ട് ഡോ.അജിത്കുമാർ സി അധ്യക്ഷം വഹിച്ചു, ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രദീപ് കറ്റോട് വിഷയാവതരണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ നാസിർ, സംസ്ഥാന സെക്രട്ടറി അൻവർ, സംസ്ഥാന അക്കാഡമിക് കൗൺസിൽ കൺവീനർ മനോജ് ജോസ്, യു.ടി അബൂബക്കർ, സുബൈർ കെ, ഡോ.ബിന്ദു ജയകുമാർ, രഞ്ജിത് വി.കെ, ഡോ. പ്രവീൺ എ.സി, ജോൺസൺ വി.പി എന്നിവർ യോഗത്തിൽ സംസാരിച്ചു.