വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു.

തിരൂർ: അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ തിരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. തിരൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന സദസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു.

വർഗീയ വിരുദ്ധ സദസ് തിരൂരിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്യുന്നു

ഏരിയ പ്രസിഡൻറ് എം പി ശ്യാംജിത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി ജെയ്സൽ സ്വാഗതവും

ജില്ലാ കമ്മിറ്റി അംഗം ടി ഷിനി നന്ദിയും പറഞ്ഞു.