മലയാളിയുടെ സ്നേഹ കുട്ടായ്മയാണ് സ്മാർട്ട്ഫോൺ ചലഞ്ചിന്റെ വിജയം- മന്ത്രി വി. അബ്ദുറഹിമാൻ

താനൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിലും വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ പഠന സൗകര്യം ഒരുക്കാൻ മലയാളി കാണിച്ച കുട്ടായ്മ മാതുകാപരമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദറഹിമാൻ പറഞ്ഞു.

താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്മാർട്ട് ഫോൺ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 110 മീറ്റർ ഹഡിൽസിൽ ലോക റാങ്കിംഗിൽ മുന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ഹനാനെ മന്ത്രി അനുമോദിച്ചു.

പി.ടി. എ പ്രസിഡണ്ട് ഇ അനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സതീശൻ , അംഗം കെ. ലിജു, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.എ. കാദർ, സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷൻ, പ്രധാനാധ്യപകൻ കെ.അബ്ദു സലാം . എസ്.എം.സി ചെയർമാൻ അനിൽ തലപ്പള്ളി, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എം.ഹംസ എന്നിവർ സംസാരിച്ചു