കുവൈത്തിൽ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിന് ലഹരി പരിശോധന ആവശ്യമെന്ന് നിർദേശം.

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ വിവാഹം, പൗരന്മാരുടെ ജോലിയിൽ ചേരൽ, പ്രവാസികളുടെ താമസ രേഖ പുതുക്കൽ എന്നിവക്ക് മുന്നോടിയായി ലഹരി പരിശോധന നടത്തണമെന്ന ആവശ്യവുമായി എം പി.

പാർലമെന്റ് അംഗമായ മുഹന്നാദ് അൽ സയറാണ് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചത് കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കേസുകളുടെ എണ്ണം 17,000 കവിഞ്ഞു, ഇത് ഏകീകൃത പരിശ്രമത്തിലൂടെ മാത്രമേ കുറയ്ക്കാൻ കഴിയുകയുള്ളൂവെന്നും എം പി വ്യക്തമാക്കി.