ലോകത്ത് 18.38 കോടി കൊവിഡ് ബാധിതർ, ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകൾ.

ഇന്ത്യയിൽ കൊവിഡ് മരണം നാല് ലക്ഷം കടന്നു.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39.79 ലക്ഷം പേർ മരിച്ചു.മൂന്നര ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ ഒരു കോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

 

 

ഇന്ത്യയിൽ കൊവിഡ് മരണം നാല് ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി ഉയർന്നു. നിലവിൽ അഞ്ച് ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 34,00,76,232 പേരാണ് രാജ്യത്ത് കുത്തിവയ്‌പെടുത്തത്.

 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ ആറ് ലക്ഷത്തിലധികം പേരും, ബ്രസീലിൽ 5.2 ലക്ഷം പേരുമാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.