നീതിക്കായി ഏകനായി കാഷ്മീർ താഴ്‌വര വരെ കാൽനടയാത്ര

തിരൂർ: വർദ്ധിച്ചു വരുന്ന നീതി നിഷേധത്തിനെതിരെ ഏകനായി കാൽനടയായി കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരിൽ നിന്നും കാഷ്മീർ താഴ്‌വര വരെ കാൽനടയായി പോകുന്ന തൃശൂർ മുല്ലശ്ശേരി സ്വദേശി വി എച്ച് അരുൺ മിട്ടുവിന് തിരൂർ രാജീവ്ഗാഡി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ മോണിം സ്റ്റാർ ഇന്റർനാഷണൽ സ്വീകരണവും യാത്രയിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കിൽ അതിനു് സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു

സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതവും ക്ലബ്ബ് ചെയർമാൻ ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ അബ്ദുൽ റസാക്ക് ഹാജി, സലാം പി ലില്ലീസ്, അഷ്റഫ് മാഷ് , മുസ്തഫ മാഷ് , ലത്തീഫ് മാഷ്‌, ഫൈസൽ ബാബു, അസീസ് വെള്ളത്തൂർ, ഫൈസൽ സൈക്കിൾ ലാന്റ്,അബ്ദുൽ ഖാദർ കൈനിക്കര , റഷീദ് കോടി ,ഷാഫി സബ്ക, വഹാബ് സക്സസ്, സൈതലവി, ഷെമീർ ,ഷെബീബ്, യാസിർ കള്ളിയത്ത്, നാസർ, ഇസ്മയിൽ , അൻവർ താനാളൂർ എന്നിവർ പങ്കെടുത്തു