Fincat

അവന്തികയെ കഴുത്തു‍ഞെരിച്ച് കൊന്നു’; അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. 

1 st paragraph

മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടായിരുന്നതായും വിവരമുണ്ട്.

 

ഞായറാഴ്ച രാവിലെയാണ് അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുണര്‍ന്നതോടെ രാജേഷിന്റെ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

 

2nd paragraph