പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു.പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപെടുത്തി.

ന്യൂ കട്ട് പുഴയില്‍ സ്ഥിരമായി നിരവധി പേര് അപകടത്തില്‍ പെട്ട സ്ഥലത്ത് കുട്ടികള്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു.ഉച്ചയോടെയാണ് അപകടം.

മൃതദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.