വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഇടപെടാൻ അഭ്യർത്ഥിച്ച് നിവേദനം നൽകി

കല്പകഞ്ചേരി: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ ബാച്ചുകളും സീറ്റുകളും അനുവദിക്കാൻ ഇടപെടണമെന്നും അഭർത്ഥിച്ച്‌ ഫ്രറ്റെണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് നിവേദനം നൽകി.

ഫ്രറ്റെണിറ്റി മൂവ്മെന്റ് കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് നിവേദനം നൽകുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബിഖ് വെട്ടം, തിരൂർ മണ്ഡലം പ്രസിഡന്റ് ഉസാമ ഹംസ, സെക്രട്ടറി ടി. പി മുർഷിദ്, അജ്‌സൽ നസീഹ്, അജ്മൽ വളവന്നൂർ എന്നിവർ സംബന്ധിച്ചു.