കോൺഗ്രസ് പ്രസ്ത്ഥാനത്തിലേക്ക് വന്ന ഇരുപതോളം പ്രവർത്തകർക്ക് സ്വീകരണം നൽകി

തിരൂർ: മുൻസിപ്പാലിറ്റിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി കോൺഗ്രസ് പ്രസ്ത്ഥാനത്തിലേക്ക് കടന്നുവന്ന ഇരുപതോളം പ്രവർത്തകരെ ഡി.സി.സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിഷാദ് വെളിയംപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡമലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിയാസ് കൽപകഞ്ചേരി,ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ:സെബീന മുൻ പാർലിമെന്റ് ജനറൽ സെക്രട്ടറി ഷെബീർ നെല്ലിയാളി,തിരൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി യൂസഫ് തുടങ്ങിയവർ പ്രവർത്തകരെ സ്വീകരിച്ചു.