തിരൂർ നഗരത്തിൽ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി      

തിരൂർ: നഗരത്തിൽ അനധികൃത പാർക്കിങിനെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി.നഗരത്തിലെ റോഡുകളിലും മറ്റു പൊതുയിടങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടികളെടുക്കാനാണ് നഗരസഭയുടെയും പൊലീസ് അധികൃതരുടെയും തീരുമാനം.

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്ത് ഫൈൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. അലക്ഷ്യമായി പലരും വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്ത് പോകുന്നത് ടൗണിൽ ഗതാഘത കുരുക്കിന് കാരണമാകുന്നതിനാലാണ് നടപടികൾ കർശനമാക്കുന്നത്.വാഹന ഉടമകളുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വാഹന പ്രചരണം നടത്തിയിരുന്നു.നഗരത്തിൽ അനധികൃത പാർക്കിങുകൾ ഒഴിവാക്കിയാൽ ഗതാഗത കുരുക്കിന് ആശ്വാസമുണ്ടാകുമെന്നും വാഹന പാർക്കിങിനും മറ്റും വ്യക്തമായ അടയാളങ്ങൾ വെക്കുമെന്നും ചെയർപേഴ്സൺ എ.പി.നസീമ പറഞ്ഞു.