Fincat

പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും, സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു.

തിരൂർ: സി പി ഐ എം നേതൃത്വത്തിൽ പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും അയ്യപ്പൻ സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു.

പി അയ്യപ്പൻ അനുസ്മരണ സമ്മേളനം സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെ യ്യുന്നു
1 st paragraph

അനുസ്മരണ സമ്മേളനം സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.കെ കൃഷ്ണൻ നായർ അധ്യക്ഷനായി.പാർട്ടി സംഘടന എന്ന വിഷയത്തിൽ നടന്ന പഠന ക്ലാസ് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരൻ നടത്തി.ഏരിയാ കമ്മിറ്റി അംഗങ്ങളായ വി ഗോവിന്ദൻ കുട്ടി, പി പി ലക്ഷ്മണൻ, അഡ്വ എസ് ഗിരീഷ്, ലോക്കൽ സെക്രട്ടറി റഹീം മേച്ചേരി, ബീരാൻ കണ്ടം ചിറ, കെ മണികണ്ഠൻ, കെ യൂസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് സാന്ത്വനം ചാരിറ്റി സെൻ്ററിൻ്റെ യൂണിഫോം വിതരണവും സ പി അയ്യപ്പൻ സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു. ട്രസ്റ്റ് ചെയർമാനായി കെ കൃഷ്ണൻ നായരേയും സെക്രട്ടറിയായി അഡ്വ വി ചന്ദ്രശേഖരനേയും തിരഞ്ഞെടുത്തു. ടി ദിനേശ് കുമാർ സ്വാഗതവും കെ സുധേഷ് അന്നാര നന്ദിയും പറഞ്ഞു.