ചൊവ്വാഴ്ച ഹോട്ടലുകള്‍ അടച്ചിടും

മലപ്പുറം : കോവിഡ് നിയന്ത്രണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജൂലൈ ആറിന് നടത്തുന്ന പണിമുടക്ക് സമരത്തില്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍മലപ്പുറംജില്ലാ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് സി എച്ച് സമദ്, സെക്രട്ടറി കെ ടി രഘു മഞ്ചേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.