Fincat

‘സംരക്ഷിക്കുക ഞങ്ങളെയും’ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ ധർണ്ണാ സമരം സംഘടിപ്പിക്കുന്നു.

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ 7 ന് രാവിലെ 11 മണി മുതൽ 12 മണി വരെ നടത്തുന്ന ധർണ്ണയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ കലട്രേറ്റ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ധർണ്ണാ സമരം നടക്കുകയാണ് മിനി സിവിൽ സ്റ്റേഷനു മുന്നിലെ ധർണ്ണ മുനിസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്യും.

1 st paragraph

കോവിഡ് മൂലം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിന്റെ അനന്തരഫലമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ജില്ലയിലെ 12000 ത്തോളം കുടുംബാംഗങ്ങൾ പട്ടിണി യുടെ വക്കിലാണ്. കടയുടെ വാടകയും സാധനങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതും ഈ മേഖലയെ തരിപ്പണമാക്കി. ഈ വിഷയങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം കിട്ടുന്നതിനും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകി സ്ഥാപനങ്ങൾ ഭാവിയിലും നിലനിർത്തുന്നതിനും വേണ്ടി താഴെ പറയുന്ന ആവശ്യ ങ്ങളാണ് സംഘടന ആവശ്യപ്പെടുന്നത്.

 

1. ഞങ്ങളെ അവശ്യ സർവീസായി പ്രഖ്യാപിക്കുക

2nd paragraph

2. വാക്സിൻ സ്വീകരിച്ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കല്യാണം ഉൾപ്പെടെയുള്ള പരിപാടികൾക്ക് അനുവാദം നൽകുക

3. ഞങ്ങളുടെ വാഹനങ്ങൾക്ക് നികുതി ഇളവും വായ്പകൾക്ക് മൊറട്ടോറിയവും പ്രഖ്യാപിക്കുക

4. പട്ടിണിയിലായ ഞങ്ങൾക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക

5. പന്തൽ അലങ്കാരം ലൈറ്റ് ആന്റ് സൗണ്ട് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുറഹ്മാൻ സെക്രട്ടറിമാരായ നാസർ താനൂർ അഷ്റഫ് മംഗലം തിരൂർ യൂണിറ്റ് സെക്രട്ടറി നാസറഅലി എന്നിവർ പങ്കെടുത്തു.