കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ഉപവാസസമരം സംഘടിപ്പിക്കുന്നു.

വളാഞ്ചേരി:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ഇരുപത്തിഅയ്യായിരം കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കലക്ടർ മുന്നിലും ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസസമരം സംഘടിപ്പിക്കുന്നു കോവിഡ് നിയന്ത്രണത്തിന് പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയസമീപനങ്ങൾ ക്കെതിരെ യും എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുക ഓൺലൈൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക ആത്മഹത്യചെയ്ത വ്യാപാരികൾ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടക്കുന്ന ഉപവാസസമരം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ ഉദ്ഘാടനം നിർവഹിക്കുന്നു

സമാപന സമ്മേളനം വൈകുന്നേരം അഞ്ചുമണിക്ക് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിൽ നാരങ്ങാനീര് നൽകി അവസാനിപ്പിക്കുന്നു പി എസ് സി ബാങ്ക് പ്രസിഡണ്ട് സി അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തുന്നു യൂണിറ്റ് പ്രസിഡണ്ട് ടി എം പത്മകുമാർ അദ്ധ്യക്ഷത വഹിക്കും മുഹമ്മദ് അലി സ്വാഗതം ആശംസിക്കും വിജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തുകയും പത്രസമ്മേളനത്തിൽ ടി എം പത്മകുമാർ മുഹമ്മദലി ജയകൃഷ്ണൻ ടിടി ബഷീർ ഹംസ എന്നിവർ പങ്കെടുത്തു