പെട്രോൾ വില ഇന്നും കൂട്ടി; ഡീസൽ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം: പെട്രോൾ വില ഇന്നും കൂട്ടി. ലിറ്ററിന് 35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും,കൊച്ചിയിൽ 100.06 രൂപയും,കോഴിക്കോട് 101.66 രൂപയുമാണ് ഇന്നത്തെ വില.

ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമായിരുന്നു കഴിഞ്ഞ ദിവസം കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.